ചവറ തെക്കുംഭാഗം:ചവറ തെക്കുംഭാഗം പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തില്‍ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയോടനുബന്ധിച്ച് ദേവപ്രശ്‌നം നടത്തുന്നു. ഫിബ്ര അഞ്ചിന് രാവിലെ എട്ടുമുതലാണ് ദേവപ്രശ്‌നം. വവ്വാക്കാവ് പുരുഷോത്തമനാണ് ജ്യോത്സ്യന്‍.
ക്ഷേത്രത്തില്‍ സ്വര്‍ണക്കൊടിമരം സ്ഥാപിക്കുന്നതിലേക്ക് 37.5 ലക്ഷം രൂപ തിങ്കളാഴ്ച ക്ഷേത്രഭാരവാഹികള്‍ ദേവസ്വം ബോര്‍ഡില്‍ അടയ്ക്കും. കൊടിമരം പൊതിയാനായി ആറു കിലോ സ്വര്‍ണം വേണ്ടിവരും. ദേവസ്വം ബോര്‍ഡില്‍ തിങ്കളാഴ്ച അടയ്ക്കുന്ന 37.5 ലക്ഷവും ഭക്തജനങ്ങള്‍ സംഭാവന നല്‍കിയതാണ്. സ്വര്‍ണക്കൊടിമരപ്രതിഷ്ഠയ്ക്കുള്ള പൂജകള്‍ക്ക് 20 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്നതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
www.panackattodiltemple.co.cc panackattodil temple panakkattodiltemple
www.panackattodiltemple.co.cc panackattodil temple panakkattodiltemple
No comments:
Post a Comment