ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.
കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
മത്സ്യം, മാംസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.
കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്‍ മാരെ ദര്ശിപ്പിക്കാവൂ.
ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്‍ശനം അരുത്. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.
മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.
പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.
ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്‍.
തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.
തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്‍റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്‍.
കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.
ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്‍റെ നേര്‍ക്കുനിന്നു തൊഴരുത്.
ക്ഷേത്രപ്രദിക്ഷണം
ഏകം വിനായകേ കുര്യാല്‍
ദ്വേസൂര്യേതൃണിശങ്കരേ
ചത്വാരിദേവ്യാവിഷ്ണേനച
സപ്താശ്വത്ഥേപ്രദക്ഷിണം
അതായത് ഗണപതിക്ക് ഒന്ന്. സൂര്യന് രണ്ട്. ശിവന് മൂന്നു. വിഷ്ണുവിനും ദേവിമാര്‍ക്കും നാല്. അരയാലിനു ഏഴു. ശാസ്താവ്, സുബ്രഹ്മണ്യന്‍, വെട്ടയ്ക്കൊരുമകന്‍ , നാഗങ്ങള്‍ എന്നീ ദേവതകള്‍ക്ക് മൂന്നു തവണ.
ആല്‍മര പ്രദിക്ഷിണം:-
ഏഴുതവണയാണ് ആലിനെ പ്രദിക്ഷിണം ചെയ്യേണ്ടത്. ഇങ്ങിനെ ചെയ്യുന്നത് നമ്മുടെ സപ്തശരീരങ്ങളിലും പ്രാണോര്ജ്ജം നിറക്കുന്നു. ആലിന്‍റെ മൂലത്തില്‍ ബ്രഹ്മാവും, മധ്യത്തില്‍ വിഷ്ണുവും, അഗ്രത്തില്‍ ശിവനും വസിക്കുന്നു എന്നാണു വിശ്വാസം. ആലില്‍നിന്ന് ഈശ്വരചൈതന്യം തുടങ്ങുന്നു.
ദുര്‍ഗ്ഗ:-
ദുര്‍ഗ്ഗാം ധ്യായതു ദുര്‍ഗ്ഗതിപ്രശമനീം
ദുര്‍വ്വാദളശ്യാമളാം
ചന്ദ്രാര്‍ദ്ധോജ്ജ്വാല ശേഖരാം ത്രിനയനാ-
മാപീതവാസോവസം
ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡബാണാംശയോ-ര്‍മ്മുദ്രേ വാ ഭയകാമദേ സകടിബ-
ന്ധാഭീഷ്ടദാം വാ നയോ:.
ഭദ്രകാളി :-
ദുര്‍വ്വാദളശ്യാമളാം
ചന്ദ്രാര്‍ദ്ധോജ്ജ്വാല ശേഖരാം ത്രിനയനാ-
മാപീതവാസോവസം
ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡബാണാംശയോ-ര്‍മ്മുദ്രേ വാ ഭയകാമദേ സകടിബ-
ന്ധാഭീഷ്ടദാം വാ നയോ:.
ഭദ്രകാളി :-
കാളിം മേഘ സമപ്രഭാം ത്രിനയനാം വേതാളകണ്ട സ്ഥിതാം
ഖഡ്ഗം ഖേടകപാലദാരികശിര: കൃത്വാ കരാഗ്രേഷു ച
ഭുത പ്രേത പിശാച മാതൃസഹിതാം മുണ്ഡ സ്ര ജാലം കൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം സംഹാരിണീ മീശ്വരീം.
ശാസ്താവ് :-
സ്നിഗ്ദ്ധാരാളവിസാരികുന്തളഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജത് പത്രസുക്നുപ്ത കുണ്ഡല മഥേ-
ഷ്വിഷ്വാസഭൃദ്ദോര്‍ദ്ദ്വയം
നിലക്ഷൌമവസം നവീനജലദ-
ശ്യാമം പ്രഭാസത്യക-
സ്ഫായദ് പാര്‍ശ്വയുഗം സുരക്തസകലാ-
കല്പം സ്മരേദാര്യകം.
No comments:
Post a Comment