Facebook

Bouncing ball

amme narayana

" ഓം സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ . "

29 April 2009

ചിത്രങ്ങള്‍

വര്‍ഷത്തെ കന്യവായി രാജലക്ഷ്മിയെ തിരഞ്ഞെടുത്തു...




                                                             താലപ്പൊലി 
Panakkattodil Devi Temple Thalappoli 2009


 Panakkattodil Devi Temple Thalappoli 2009
____________________________________________________________________
വാഹനഘോഷയാത്ര
____________________________________________________________________
സംഗീതാര്‍ച്ചന-കുമാരി.സ്വാതി കൃഷ്ണന്‍ ____________________________________________________________________

28 April 2009

ഐതിഹ്യം

ശതാബ്ദങ്ങള്‍ക്ക് മുന്‍പ്‌ ഒരു പാണന്‍ കാളികടവില്‍(അഷ്ടമുടിക്കായലിലെ ഒരു കടവ്) ചുണ്ടയിട്ടിരിക്കുമ്പോള്‍ ഒരു തൂശനിലയില്‍ കുറെ തെച്ചിപ്പുവും പച്ചരിയും ഒഴുകി വരുന്നതു കണ്ടു. നീ എനിക്ക് പനയ്ക്കറ്റോടിലേക്ക്
വഴികാണിക്കു എന്ന് ഒരു ദിവ്യസ്ത്രീരൂപംപ്രത്യക്ഷപെട്ടുകൊണ്ട് പാണനോട് ആജ്ഞാപിച്ചു. പാണന്‍ അനുസരിച്ചു. മുന്പെനടന്ന് ക്ഷേത്രത്തിലെത്തിച്ചു. അപ്പോള്‍ അവിടെ മുത്താലില്‍കുടുംബ കാരണവര്‍ അവിടെ നിന്നിരുന്നു. പാണനെ തിരിച്ചയക്കാന്‍ ആ ദിവ്യസ്ത്രീ കാരണവരോട് പറയുകയും കയ്യിലിരുന്ന വടി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു.ഞാന്‍ ഇന്നുമുതല്‍ ഈ ക്ഷേത്രത്തില്‍ ഇരിക്കാന്‍ പോകുന്നു, ഞാന്‍ പുറത്തിറങ്ങുപോള്‍ മൂത്താലിക്കാര്‍ വടിയുമായി എന്‍റെ മുന്‍പേ നടക്കണം. പാണന്‍ എനിക്ക് വഴികാട്ടണം. എന്നുപറഞ്ഞ് ആ ദിവ്യജ്യോതിസ് അവിടെയുണ്ടായിരുന്ന പഴയ ക്ഷേത്രത്തിലേക്ക് കയറിപ്പോയി. ഒരു കലമാന്‍ സഞ്ചരിക്കുന്നത് പലരും കണ്ടു. ഊരാണ്മക്കാര്‍ കലമാനിനെ സ്വപ്നം കണ്ടു. പിറ്റേദിവസം എല്ലാവരും ചേര്‍ന്ന് ദേവപ്രശ്നം നടത്തി. പുതുതായി വന്നതും കലമാനിനെ സ്വപ്നം കാണിച്ചതും ദുര്‍ഗ്ഗദേവിയാണെന്ന് പ്രശ്നത്തില്‍ തെളിഞ്ഞു. ദേശരക്ഷയ്ക്കുവേണ്ടി നടത്തിയ ആ ഊരുവലത്തിന് സ്മരണയായി ആണ്ടുതോറും ഉത്സവാരംഭത്തിന്‍റെ തലേദിവസം നാലുകരകളിലേയും കന്യകമാരുടെ താലപ്പൊലിയോടുകുടി ദേവിയെ ഊരുവലത്തായി എഴുന്നള്ളിക്കാന്‍ തീരുമാനിച്ചു. ഈ എഴുന്നള്ളിപ്പിന് ജിവത കലമാന്‍ കൊമ്പാണ് എഴുന്നള്ളിക്കുന്നത് ഏഴ് ദിവസത്തെ വ്രതമെടുത്ത, അന്പലം നില്‍ക്കുന്ന കരയിലെ ഒരു ബാലികയായിരിക്കണമെന്നും ദേവിയുടെ ഇച്ഛയായി പ്രശ്നത്തില്‍ തെളിഞ്ഞത് എല്ലാവരും അംഗീകരിച്ചു. മൂത്താലിക്കാര്‍ ദേവിയുടെ വടിയുമായി മുന്പെനടക്കണമെന്ന് പാണന്‍ വഴികാട്ടണമെന്നും കല്പനയായി. വഴികാണിച്ചതിന് കാരണവര്‍ നല്‍കിയ രാശിപ്പണം കൊടുത്ത് പാണന്‍ കള്ള് വാങ്ങിക്കുടിച്ചു. കള്ള് വിറ്റ ഈഴവന്‍ ആ പണം കൊടുത്ത് കരിമീന്‍ വാങ്ങി കറിവച്ചു. പ്രശ്നത്തില്‍ തെളിഞ്ഞ ഈ കാര്യങ്ങള്‍ ഇരുവരും സമ്മതിക്കുകയും ദേവിക്ക് വഴിപാടായി ആ ഈഴവകുടുംബത്തില്‍ നിന്നും ആണ്ടുതോറും താലപ്പൊലിക്ക് മുന്‍പായി ഒരു സ്വര്‍ണക്കുമിള കാഴ്ചവയ്ക്കാമെന്ന് സ്വയം ഏല്‍ക്കുകയും ചെയ്തു. അങ്ങനെയാണ് ഈ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്‍റെ ഉത്ഭവനം.

27 April 2009

ഉല്‍സവവിശേഷങ്ങള്‍

1184(മേടം)11 (2009 ഏപ്രില്‍ 11) വെള്ളിയാഴ്ച രാവിലെ 7 മണിമുതല്‍ പൊങ്കാല ശേഷം രാത്രി 7 മണിമുതല്‍ ക്ഷേത്രം തന്ത്രി കുന്നത്തൂര്‍ ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിലന്‍ ബ്രഹ്മശ്രീ നീലകണ്ഠര് ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പൂമുടല്‍ നടത്തുന്നു. ശേഷം രാത്രി 8.30 മുതല്‍ കൊല്ലം ബീട്സ് അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സിനിമാറ്റിക്‌ ഡാന്‍സ്.
____________________________________________________________________
താലപ്പൊലി
1184 മേടം 12(2009 ഏപ്രില്‍ 25) ശനിയാഴ്ച താലപ്പൊലി.
____________________________________________________________________
കൊടിയേറ്റ് ഉല്‍ത്സവം
1184 മേടം 13 (2009 ഏപ്രില്‍ 26)ഞായറാഴ്ച

രാത്രി 8 നും 9 നും ഇടയ്ക്കു ക്ഷേത്രം തന്ത്രി കുന്നത്തൂര്‍ ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തില്‍ ബ്രഹ്മശ്രീ നീലകണ്ഠര് ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്നു.
____________________________________________________________________
രണ്ടാം ഉത്സവം
1184 മേടം 14(2009 ഏപ്രില്‍ 27) തിങ്കളാഴ്ച

പള്ളത്താഴത്ത് കുടുംബവകയായി നടത്തുന്നു..രാവിലെയും രാത്രിയിലും വിളക്കിനെഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതാണ്.രാത്രി 10 മണി മുതല്‍
മേജര്‍സെറ്റ് കഥകളി -ലവണാസുരവധം,ദക്ഷയാഗം.
____________________________________________________________________
മുന്നാം ഉത്സവം
1184 മേടം 15(2009 ഏപ്രില്‍ 28) ചൊവ്വാഴ്ച

മഠത്തില്‍ കുടുംബവകയായി നടത്തുന്നു. പകല്‍ 2 മണി മുതല്‍ നിറപ്പകിട്ടാര്‍ന്ന വാഹനഘോഷയാത്ര-പവുമ്പ ദേവീപീഠസന്നിധിയില്‍ നിന്നും പുറപ്പെടുന്നു..ചെണ്ടമേളം,പഞ്ചവാദ്യം,ഗജവീരന്മാര്‍,എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു..രാത്രി 7 മണിമുതല്‍ ദീപാരാധന രാത്രി 7.30 മുതല്‍ ഭഗവതിസേവ....ശേഷം തിരുവനന്തപുരം സരിഗ അവതരിപ്പിക്കുന്ന കോമഡി കസിന്‍സ്..
____________________________________________________________________

നാലാം ഉത്സവം
1184 മേടം 16(മേടം16 ബുധനാഴ്ച (ഏപ്രില്‍9)

പൊന്നോടില്‍ കുടുംബവകയായി നടത്തുന്നു.
ക്ഷേത്രത്തിലെ സാധാരണ ചടങ്ങുകള്‍ക്ക് പുറമേ രാവിലെയും രാത്രിയിലും വിളക്കിനെഴുന്നെള്ളിപ്പ് ഉണ്ടായിരിക്കുന്നതാണ്..
രാത്രി 10 മണിമുതല്‍ മേജര്‍സെറ്റ് കഥകളി
കഥ-കര്‍ണ്ണശപഥം..
____________________________________________________________________
അഞ്ചാം ഉത്സവം
1184 മേടം 16(2009 ഏപ്രില്‍30) വ്യാഴാഴ്ച


അഴകത്ത് കുടുംബവകയായി നടത്തുന്നു ..
രാത്രി 7 മണി മുതല്‍
സംഗീതാര്‍ച്ചന
പാടുന്നത്-കുമാരി.സ്വാതി കൃഷ്ണന്‍
___________________________________________________________________
ആറാം ഉത്സവം

1184 മേടം 18 (2009 മേയ് 1) വെള്ളിയാഴ്ച
നടുവത്തുചെരി 1752-)o എന്‍ .എസ്എസ് കരയോഗ നേതൃത്വത്തില്‍ നടത്തുന്നു.
രാവിലെ 8 മുതല്‍ ഭാഗവത പരായണം.
ശേഷം കാഴ്ചശീവേലി.
രാത്രി 6.30 മുതല്‍ ദീപാരാധന.
രാത്രി 7.30 മുതല്‍ 11 മണിവരെ സേവ.
രാത്രി 11 മണിമുതല്‍ 12 മണിവരെ വിളക്കിനെഴുന്നെള്ളിപ്പ്.
രാത്രി 12 മണിമുതല്‍ നാടകം
അവതരപുരുഷന്‍.
അവതരണം-കൊല്ലം വിശ്വഭാവന
__________________________________________________________________
ഏഴാം ഉത്സവം
1184 മേടം 19 (2009 മേയ് 2 ) ശനിയാഴ്ച
മാലിഭാഗം പടിഞ്ഞാറ്റേക്കര 1187-)0 നമ്പര്‍ ശ്രീ ഉദയദിത്യപുരം എന്‍ എസ് .എസ്
കരയോഗത്തിന്റെ അഭിമുഖ്യത്തില്‍നടത്തുന്നു.
രാവിലെ 6 മണി മുതല്‍ ഗണപതിഹോമം.
രാവിലെ 8 മണിമുതല്‍ ഭാഗവതപാരായണം,ശേഷം കാഴ്ചശീവേലി ശേഷം ദീപരാദന,
രാത്രി 7.30 മുതല്‍ നിറപ്പകിട്ടാര്‍ന്ന ചമയവിളക്ക് ഘോഷയാത്ര.ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുളങ്ങരവേളിദേവിപീഠത്തില്‍നിന്നും ആരംഭിച്ച് ശ്രീ ഉദയദിത്യപുരം ശിവ ക്ഷേത്രം വഴി പനക്കറ്റൊടില്‍ എത്തിച്ചേരുന്നു..
ശേഷം രാത്രി 11.30 മുതല്‍ വിളക്കിനെഴുന്നെള്ളിപ്പ്.
രാത്രി 12.30 മുതല്‍ അടൂര്‍ വിശ്വകല അവതരിപ്പിക്കുന്ന
ഡ്രാമസ്കോപ്‌ നൃത്ത നാടകം
ദേവിപുരാണം
______________________________________________________________
എട്ടാം
ഉത്സവം
തെക്കുംഭാഗം ശ്രീ ഭഗവതിവിലാസം ൧൧൮൪-)0 നമ്പര്‍ എന്‍ എസ് എസ് കരയോഗ നേതൃത്വത്തില്‍ നടത്തുന്നു.
രാവിലെ6.15 മുതല്‍ ഗണപതിഹോമം
രാവിലെ 7.15 മുതല്‍ ഗജപൂജ
രാവിലെ 8 മണി മുതല്‍ ഉത്സവബലി തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠര് ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്നു..
പകല്‍ 12.30 നു ഉല്‍ത്സവബലി
ശേഷം 1.30 മുതല്‍ ആനയൂട്ട്‌
വൈകിട്ട് 5 മണി മുതല്‍ കാഴ്ചശീവേലി
ശേഷം 6.30 നു ദീപാരാധന
7.30 മുതല്‍ സേവ
രാത്രി 11 മുതല്‍ ൧൨ മണിവരെ വിളക്കിനെഴുന്നെള്ളിപ്പ്
രാത്രി 12 മണിമുതല്‍ നൃത്തനാടകം
അര്‍ദ്ധനാരീശ്വരം..
______________________________________________________________
പള്ളിവേട്ട മഹോത്സവം
1184 മേടം 21(2009 മെയ്‌ 4)തിങ്കളാഴ്ച
വടക്കുംഭാഗം കരക്കാരുടെ വകയായി നടത്തുന്നു..
വൈകിട്ട് 3 മണി മുതല്‍ 50 ല്‍ പരം ഗജവീരന്മാര്‍ പങ്കെടുക്കുന്ന വര്‍ണപ്പകിട്ടാര്‍ന്ന കെട്ടുകാഴ്ച്ച.
വടക്കുംഭാഗം ശ്രീ അമ്മയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.....
വൈകിട്ട് 6.30 മുതല്‍ 7 മണിവരെ ദീപാരാധന.
ശേഷം 7 മണിമുതല്‍ 12.30 വരെ സേവ.
12.30 മുതല്‍ പള്ളിവേട്ട എഴുന്നുള്ളത്ത്.
രാത്രി 1 മണി മുതല്‍
നാടകം-അച്ഛനിവിടെ സുഖമാണ്...
______________________________________________________________
ആറാട്ട് മഹോത്സവം
1184 മേടം 22 (2009മെയ്‌ 5)ചൊവ്വാഴ്ച
മാലിഭാഗം കിഴക്കേ കര 1528-) എന്‍ എസ് എസ്
കരയോഗത്തിന്റെ അഭിമുഖ്യത്തില്‍ കുളങ്ങരവെളി ദേവി പീഠസന്നിധിയില്‍
നടത്തുന്നു..
വൈകിട്ട് 3.30 മുതല്‍
നിറപ്പകിട്ടാര്‍ന്ന ഗംഭിര കെട്ടുകാഴ്ച്ച..
രതി ൮.൩൦ മുതല്‍
നാടകം-അമ്മ മലയാളം
രാത്രി 11 മണി മുതല്‍
ഹലോ മിമിക്രി മെഗാഷോ.
രാത്രി 1 മണിമുതല്‍
നാടകം-എസ് എം എസ് വഴി വന്നൊരു പ്രണയം..
10 ദിവസം നീണ്ടുനിന്ന ഉത്സവ ആഘോഷങ്ങള്‍ക്ക് സമാപ്തം
______________________________________________________________